ആലപ്പുഴ: കെഎസ്ആർടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ച് കണ്ടക്ടര്‍. സംഭവത്തില്‍ ജീവനക്കാരൻ അറസ്റ്റിലായി.
ആലപ്പുഴ ഹരിപ്പാടാണ് സംഭവം.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചത്. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി.
രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസിലെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.






