തിരുവനന്തപുരം : യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശിനി 25കാരിയായ അഞ്ജനയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






