മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി,
അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു.
കേരള രാഷ്ട്രീയത്തിലെ അതികായന് വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്ഷിക ദിനമാണ് ഇന്ന്.
പോരാട്ടമെന്ന വാക്കിന് ഒരു ആള്രൂപമായിരുന്നത് വിഎസ് അച്ച്യുതാനന്ദന് ആണ്.
നാടുവാഴി കാലത്ത് നട്ടെല്ല് ഉയര്‍ത്തി നിന്ന് മുഷ്ടി ചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങി നിന്നതാണ് ആ ചങ്കൂറ്റം.
ആ ഊറ്റം കൊണ്ട വരവിന്റെ പിന്നില്‍ അണിനിരന്ന മനുഷ്യര്‍ ആവേശത്താല്‍ ആര്മോദത്താല് ആര്‍ത്തു വിളിച്ചു.
കണ്ണേ കരളേ വി എസ്സേ എന്ന ഒരൊറ്റ മുദ്രാവാക്യം വിളിയില്‍ പലരുടെ സങ്കടങ്ങളൊഴുകി പോയി,
ആശ നശിച്ചു പോയ നൂറുനൂറു മനുഷ്യര്‍ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്മലകളില് തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു.
ആലപ്പുഴയിലെ പുന്നപ്രയില്‍ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായ 1923 ഒക്ടോബര്‍ 20ന് ജനനം.
കുട്ടിക്കാലം മുതല്ക്കേ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസില്‍ അമ്മ അക്കമ്മയെയും 11-ാം വയസില്‍ അച്ഛന് ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസില്‍ വച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു.
തുടര്‍ന്ന് മൂത്ത സഹോദരന്റെ തുന്നല്‍ക്കടയില്‍ സഹായി. പിന്നീട് കയര്‍ ഫാക്ടറിയില്‍ തൊഴിലാളി. സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ളയുടെ സ്വാധീനം വിഎസിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിച്ചു.
കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം. 17-ാം വയസില്‍ പാര്‍ട്ടി അംഗം.
തൊഴിലാളി വര്‍ഗ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്ചുതാനന്ദന് നിന്നു കൊടി പൊലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി.
1980 മുതല്‍ 1992 വരെ 12 വര്‍ഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍
പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍.






