തിരുവനന്തപുരം: കേരള ലൈഫ് മിഷനില്‍ ഒഴിവുകള്‍.വിവിധ തസ്തികകളില്‍ കരാർ നിയമനമാണ്. നവംബർ 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
സിവില്‍ എഞ്ചിനിയർ- ആകെ നാല് ഒഴിവുകളാണ് ഉള്ളത്. സിവില്‍ എഞ്ചിനിയറിംഗിലെ ബിരുദമാണ് യോഗ്യത. കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
ആർക്കിടെക്റ്റ്-1 ഒഴിവാണ് ഉള്ളത്. ആർക്കിടെക്ചറില്‍ ബിരുദമാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 40 വയസാണ്. പ്രതിമാസ ശമ്പളം 40,000 രൂപ ലഭിക്കും.
ഇലക്ട്രിക്കല്‍ എഞ്ചിനിയർ-1 ഒഴിവാണ് ഉള്ളത്. ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസ്, ശമ്പളം 40,000 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://cmd.kerala.gov.in/recruitment/notification-for-recruitment-to-various-posts-at-life-mission/






