തിരുവനന്തപുരം: വിജിലൻസിലെ നിർണായ വിവരങ്ങള്‍ ഇനി രഹസ്യം.
22 സെക്ഷനില്‍ ടി സെക്ഷനിലെ രേഖകള്‍ ഇനി വിവരാവകാശ നിയമപ്രകാരം നല്‍കില്ല. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം കിട്ടില്ല.
ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആർടിഐയില്‍ മറയ്ക്കാനുള്ള നീക്കമെന്ന് ആക്ഷേപം.
വിജിലൻസിന്റെ ടി സെക്ഷനില്‍ നിന്നുള്ള ഒരു വിവരവും ഇനി വിവരാവകാശ നിയമപ്രകാരം കിട്ടില്ല. സംസ്ഥാനത്തെ ബാധിക്കുന്ന നിർണായക വിവരങ്ങളും ആർടിഐ നിയമപ്രകാരം പൊതുജനത്തിന് ലഭിക്കില്ല.
ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് ഡയറക്ടർക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെക്ഷനിലേക്ക് മാറ്റിയാല്‍ ആർടിഐ പ്രകാരം പുറത്തുവരില്ല.
വിവരാവകാശ നിയമം ആദ്യം വന്നപ്പോള്രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി.
പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി സെക്ഷനെ ആർടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.
ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് ഡയറക്ടർക്ക് തീരുമാനിക്കാം. അതിനാല്‍ ഏത് ഫയലും ഇനി ടി സെക്ഷനിലേക്ക് മാറ്റി രഹസ്യമാക്കാൻ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആർടിഐയില്‍ നിന്ന് മറയ്ക്കാൻ കഴിയും.






