കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
എസ്.ഐ.ടി തലവന്‍ യു പ്രേമനാണ് കണ്ണൂർ ജെ.എഫ്.സി.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമശിക്കുന്നുണ്ട്.
വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടില്‍ പറയുന്നത്. ഇത് വ്യക്തമാക്കി ഡിജിപിക്ക് എസ്ഐടി നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു.
കെഎസ്യു പ്രവർത്തകർക്ക് വീണ ജോർജിന്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ആക്രമിച്ചന്ന കേസ് ഗണ്മാൻ മൊഴി മാറ്റിയതിനാല്‍ നിലനില്‍ക്കില്ല.
കെഎസ്യു പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ആണ് ഉണ്ടായത്. അക്രമിച്ചെന്നു പറയുന്ന ആയുധങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും എസ്ഐടി ഡിജിപിക്ക് നല്കിയ റിപ്പോർട്ടില്‍ പറയുന്നു.






