കൊച്ചി : മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ നടത്തിയ സംസ്ഥാനത്ത് വ്യാപക പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു. എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ്. റെയ്ഡ് എവിടെ എന്ന കാര്യത്തിൽ തീരുമാനം പൊലീസുന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടത് കാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ എത്ര നടപടി ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായുള്ള കേസും റെയ്ഡും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം, മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തിൽ പിണറായിയും റിയാസും നൽകുന്നത് പരസ്പര വിരുദ്ധ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിയുടെ കത്ത് സർക്കാർ പരിശോധിക്കുകയാണ്. തീരുമാനം ഉടനെന്നും വിഡി സതീശൻ പറഞ്ഞു.






