വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേല സമാപിച്ചു.
വിശേഷാല്‍ ചടങ്ങുകള്‍, ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, പ്രാതല്‍, വിളക്ക് എന്നിവയും നടന്നു.
സമാപന സന്ധ്യവേല ദര്‍ശിച്ച് സായൂജ്യം നേടാന്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂര്‍വം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂര്‍വം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല.
തിരുവിതാംകൂര്‍ മഹാരാജാവ് ചേര്‍ത്തല, ആലപ്പുഴ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ അതില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വര്‍ഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങായ പുള്ളി സന്ധ്യവേല ഇപ്പോള്‍ ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്.






