കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു തൊട്ടുപിന്നാലെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി തറഞ്ഞുകയറുകയും, മാതാപിതാക്കൾ അറിയിച്ചിട്ടും ഡോക്ടർ നിസാര വത്ക്കരിക്കുകയും,
ഒരു വർഷത്തോളം വേദനയിൽ കഴിഞ്ഞ പെൺകുഞ്ഞിന്റെ ദേഹത്തുനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്യുകയും ചെയ്തത് കോട്ടയം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാ പിഴവാണെന്നും,
സമഗ്ര അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് കെ.കെ അബ്ദുൽ നാസർ പറഞ്ഞു.






