കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയില്‍ മോചിതയായി.
എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലില്‍ നിന്നും കീർത്തന പുറത്തിറങ്ങിയത്.
പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.






