കോഴിക്കോട്ട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഇഴഞ്ഞ് നീങ്ങുന്നു.
സോഷ്യല്‍ മീഡിയയില്‍ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കാൻ വൈകുന്നതാണ് പ്രധാന പ്രതിസന്ധി .
സ്ക്രീൻഷോട്ട് നിർമ്മിച്ചവരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ . കെ ശൈലജ ടീച്ചർ കാഫിറാണെന്ന സ്ക്രീൻ ഷോട്ട് നിർമിച്ച് പ്രചരിപ്പിച്ചു എന്നാണ് കേസ്. ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണൻ , ജിതിൻ ഭാസ്കർ അമല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായത് .
പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത അതുല്‍, അതുല്‍ പ്രസാദ് , വഹാമ്പ് എന്നിവരെയും അറസറ്റ് ചെയ്തു . നിലവില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ് .
ജിതിൻ ഭാസ്ക്കറാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ തുറന്ന് പറയുന്നു.
മെറ്റയില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. മെറ്റക്ക് അപേക്ഷ നല്‍കിയിട്ടുണ്ടങ്കിലും അനന്തമായി വൈകുകയാണ്. കുറച്ച് പേരെ കൂടി പ്രതിചേർത്ത് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം.






