കലടി: കാലടി സർവകലാശാലയില്‍ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നിരാഹാര സമരം തുടരുന്നു.
വിദ്യാർഥികള്‍ക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജ് ഇന്ന് ക്യാമ്പസില്‍ എത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് വിദ്യാർഥികളെ സന്ദർശിക്കും.
സസ്പെൻഷനിലായ വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാൻ അവസരം ഒരുക്കണമെന്ന ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കും. തിങ്കളാഴ്ച ഇക്കാര്യം കോടതിയില്‍ മെൻഷൻ ചെയ്യാനാണ് വിദ്യാർഥികളുടെ തീരുമാനം.
നേരത്തെ വിഷയത്തില്‍ ഇടപെടാൻ വിസമ്മതിച്ച സുപ്രിംകോടതി ഹൈക്കോടതിയോട് ഉടൻ തീരുമാനമെടുക്കാൻ നിർദേശിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ സസ്പെൻഷനില്‍ സുപ്രിംകോടതി ഇടപെടാതെ കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണ്. തീരുമാനം വിദ്യാർഥികള്‍ക്ക് അനുകൂലമെങ്കില്‍ പ്രത്യേകം പരീക്ഷ നടത്താമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്പെന്ഷന് പിന്‍വലിച്ചിട്ടില്ല.
സസ്പെൻഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നല്കിയാല് 12 വിദ്യാർഥികളുടേയും സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.






