ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി 10.20-ഓടെയാണ് ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഭൂചലനമുണ്ടായത്.
ഇതിന്റെ പ്രകമ്പനം ഡല്‍ഹിയില്‍ ഉള്‍പ്പെടെ അനുഭവപ്പെട്ടു.
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രകമ്പനം നാട്ടുകാരെയും ഭീതിയിലാഴ്ത്തി. പലരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചു.
ഇതിനുപിന്നാലെയാണ് ഭൂചലനമാണുണ്ടായതെന്നും ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രമെന്നും സ്ഥിരീകരണമുണ്ടായത്. ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






