തൃശൂര്‍: വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകന് അറസ്റ്റില്‍.
തൃശൂര്‍ രാമവര്‍മപുരം സ്വദേശി ആസാദ് സുനിലിനെയാ(28)ണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 30ന് രാത്രി ഒൻപതരയോടെ മാമംഗലം റോഡില്‍ വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ ബൈക്കില്‍ ഇതുവഴി വന്ന ആസാദ് സുനില്‍ ആക്രമിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ ഇയാള്‍ ഇവിടെ നിന്നും കളഞ്ഞു. സംഭവം വഴിയാത്രക്കാരിക്ക് കടുത്ത മാനസിക ആഘാതമുണ്ടാക്കി.
ഇതില്‍ നിന്നും മുക്തയായ ശേഷം വെള്ളിയാഴ്ചയാണ് ഇവര്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുക്കുകയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടുകയും തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുവതി പരാതി നല്കിയതും പൊലീസ് അന്വേഷണം നടത്തുന്നതും ഇയാള്‍ അറിഞ്ഞിരുന്നില്ല.






