ലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മരിച്ച രാഹുല്‍ ഉള്‍പ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍.
വീടിന്റെ ഒരു ഭാഗത്ത് കിടക്കയിട്ട് അവിടെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് പൊതുപ്രവർത്തകർ ഗാന്ധിഭവനിലേക്ക് ഇവരെ മാറ്റിയത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞയുടൻ തന്നെ ഇവർ അതെ സ്ഥലത്തേയ്ക്ക് കുട്ടികളുമായി എത്തുകയായിരുന്നു.
കുട്ടികള്‍ക്ക് ആവശ്യമായ പാലോ ഭക്ഷണമോ മാതാവ് കൊടുത്തിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടുകാർ ഇടപെട്ട് ഇവരെ മറ്റു പല ഇടങ്ങളിലായി വാടകവീടുകള്‍ എടുത്തുനല്കിയെങ്കിലും എന്തെങ്കിലും വിഷയം ഉണ്ടാക്കി കുട്ടികളുമായി ഇവർ ഇതേ സ്ഥലത്തേയ്ക്ക് തന്നെ എത്തുമായിരുന്നു. കുട്ടികള്‍ ആഹാരം കഴിക്കാതെ ഇരിക്കുമ്പോള്‍ നാട്ടുകാരാണ് ഭക്ഷണം നല്‍കിയിരുന്നത്. ആഹാരം പാകം ചെയ്യാനായി കുട്ടികളുടെ അമ്മ പലപ്പോഴും തയ്യാറാവാറില്ലെന്നും ഇവർ പറയുന്നു.
ഒരുകവർ പാല് വാങ്ങി, അതില്‍ വെള്ളം ചേർത്ത് കുപ്പിയിലാക്കി കുഞ്ഞുങ്ങളുടെ കയ്യില്‍ കൊടുക്കും, കുടിച്ചാല്‍ കുടിച്ചു, തെയിലവെള്ളം തിളപ്പിച്ച് രണ്ട് ബിസ്ക്കറ്റ് കയ്യില്‍ കൊടുക്കും. കുഞ്ഞുങ്ങളെ കുളിപ്പാക്കാറുമില്ല. 9 വയസുള്ള മൂത്ത കുഞ്ഞാണ് താഴെയുള്ള നാലുപേരെ നോക്കുന്നത്. രണ്ടരവയസുകാരന്റെ മരണത്തിന് പിന്നാലെ അയല്‍വാസികള്‍ പറയുന്നു.
രാഹുല്‍ മരിച്ച ശേഷം ബന്ധു വീട്ടില്‍ എത്തിച്ച് കുഴിച്ചിടാൻ അച്ഛൻ രാജേഷ് പറഞ്ഞു. കുഞ്ഞ് മരിച്ചിട്ടും ഇന്നലെ ആശുപത്രിയില്‍ എത്തിക്കാൻ തയ്യാറായില്ല. ആദ്യ കുട്ടി മരിച്ചത് ആരെയും അറിയിച്ചില്ല. അച്ഛന്റെ വീട്ടില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ആറ് കുട്ടികള്‍ക്കും മുലപ്പാല്‍ കൊടുത്തിരുന്നില്ലെന്ന് രാഹുലിന്റെ മുത്തശ്ശി പറഞ്ഞു.






