ചെന്നൈ: ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ.
കള്ളക്കുറിച്ചിയിലെ എംഎൽഎയായ അരുൾ വിഘ്നേഷി(36)നെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ നിലപാടാണ് സംഭവത്തിൽ നിർണായകമായത്. ഇതോടെ വനിതാ കളക്ടർ നവംബർ 23-ന് രേഖാമൂലം എംഎൽഎക്കെതിരേ പരാതി നൽകി.
കള്ളക്കുറിച്ചി പൊലീസ് സൂപ്രണ്ടിനാണ് കളക്ടർ പരാതി നൽകിയത്. പിന്നാലെ കള്ളക്കുറിച്ചി ഓൾ വിമൻ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം എംഎൽഎയ്ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങൾ അയച്ചെന്നുമാണ് പരാതി. കളക്ടറുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉൾപ്പെടെ അശ്ലീലച്ചുവയോടെ വാട്സാപ്പിൽ സന്ദേശം അയച്ചു,
പൊതുപരിപാടികൾക്കിടെ ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിച്ചു, പലരാത്രികളിലും മോശം ഉദ്ദേശ്യത്തോടെ ഔദ്യോഗിക വസതിയിൽ എത്തിയെന്നും പരാതിയിൽ പറയുന്നു.






