പത്തനംതിട്ട: ട്രെയിനിൽ കടത്തിയ കഞ്ചാവുമായി യുവാക്കൾ തിരുവല്ല പോലീസിന്റെ
പിടിയിൽ
ആലപ്പുഴ വണ്ടാനം വൃക്ഷ വിലാസം വീട്ടിൽ ഇസഹാഖ് (24), ആലപ്പുഴ മണ്ണഞ്ചേരി ആപ്പൂർ വെളിയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (26 )
എന്നിവരാണ് 1.176 കിലോഗ്രാം കഞ്ചാവുമായി തിരുവല്ല പോലീസിന്റെ പിടിയിലായത്.
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇന്നലെ രാത്രി എട്ടു മണിയോടെയാണ് പ്രതികൾ പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നഗരത്തിലേക്ക് നടന്നു വരവേ ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നാണ് പോലീസിന്റെ വലയിലായത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരും എന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.