തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിലും പൊന്മുടിയിലുമുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുന്നത്തുകാൽ സ്വദേശി വിൻസെന്റാണ് മരിച്ചത്.
വീട്ടുപണിയിൽ ഏർപ്പെട്ടിരുന്നതിനിടയിലാണ് വിൻസെന്റിനും മറ്റ് രണ്ട് പേർക്കും മിന്നലേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്മുടിയിലെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് താൽക്കാലിക ജീവനക്കാരനായ കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കും (മണിയൻ - 67) ഇടിമിന്നലേറ്റു.
അദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






