കോട്ടയം: കോട്ടയം ഭാവസുധ സെൻട്രൽ സഹോദയ കോൺക്ലേവിന്റെ ഭാഗമായി ഗിരിദീപം ബെഥനി സെൻട്രൽ സ്കൂളിൽ നടന്ന ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അയന്തിക മഹേഷ്.
അംഗന ഡാൻസ് സ്റ്റുഡിയോയിലെ ഗുരു അരുന്ധതി ദേവിയുടെ ശിഷ്യയായ അയന്തിക, കുമാരനല്ലൂർ മഹേഷ് വില്ലയിൽ മഹേഷിന്റെയും അഞ്ജന മഹേഷിന്റെയും മകളാണ്.
ഗിരിദീപം ബെഥനി സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അയന്തിക, ചെറുപ്പം മുതൽ നൃത്തപരിശീലനം നടത്തിവരുന്നു.
കലാരംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അയന്തികയുടെ ഈ വിജയം സ്കൂളിനും കുടുംബത്തിനും ഗുരുവിനും അഭിമാനമായി






