മുണ്ടക്കയം: സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് മുണ്ടക്കയം നായനാർ ഭവനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം സി.വി. അനിൽകുമാർ പതാക ഉയർത്തി.
അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിർഭരമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകർക്കും പൊതുസമൂഹത്തിനും മാതൃകയും പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്കൽ സെക്രട്ടറിമാരായ എം.ജി. രാജു, പി.കെ. പ്രദീപ് എന്നിവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും കോടിയേരി നൽകിയ സംഭാവനകൾ നേതാക്കൾ അനുസ്മരണ പ്രസംഗങ്ങളിൽ പറഞ്ഞു.
കെ.എൻ. സോമരാജൻ, പി.ആർ. സുജേഷ്, ഹരീഷ്, ഷുക്കൂർ, എസ്. ഇബ്രാഹിം, ബ്രാഞ്ച് സെക്രട്ടറി താരാ മോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






