തിരുവനന്തപുരം: വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ നീക്കങ്ങൾ ഊർജ്ജിതമാക്കി സർക്കാർ.
ഇതിന് പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു. രാജ്യത്തെ നാല് ട്രൈബൽ സർവകലാശാലകളുടെ മാതൃകയിലാവും ഇത്.
ഗോത്ര വർഗ്ഗ, ആദിവാസി വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം, സംസ്കാരം, ഗവേഷണം എന്നിവ മുൻനിറുത്തിയാവും പ്രവർത്തനം.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച ട്രൈബൽ സർവകലാശാലയുടെ പ്രാഥമിക ചെലവുകൾക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാരമ്പര്യ അറിവുകൾ, വൈദ്യം, ഗോത്ര ഭാഷകൾ, സംസ്ക്കാരം, പാരമ്പര്യ കൃഷി രീതികൾ എന്നിവ ശാസ്ത്രീയമായി സംരക്ഷിക്കും.
ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധ പഠനങ്ങൾ, ആദിവാസി മേഖലയിലെ ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കും.






