ദിവസത്തിലെ വലിയൊരു സമയം യാത്രകള്‍ക്കായി മാറ്റിവെക്കുന്നവരാണ് പലരും. എന്നാല്‍ ഭാരമേറിയ ബാഗുകള്‍ ചുമക്കുന്നതും, മണിക്കൂറുകളോളം നില്ക്കുന്നതും, ട്രാഫിക്കില്‍ അധികനേരം ഇരുന്ന് യാത്ര ചെയ്യുന്നതുമെല്ലാം നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം.
യാത്രകള്‍ക്കിടയില്‍ നാം വരുത്തുന്ന 7 തെറ്റായ ശീലങ്ങള്‍ ഇവയാണ്.
ഭാരമേറിയ ബാഗുകള്‍ കൂടുതല്‍ നേരം ചുമക്കുന്നത്
ബാഗുകളുടെ അമിതഭാരം നട്ടെല്ലില്‍ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും അത് കടുത്ത പുറംവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
ദീർഘദൂര ഇരുചക്രവാഹന യാത്ര
തുടർച്ചയായി ബൈക്കുകളിലും സ്കൂട്ടറുകളിലും യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബാലൻസിംഗ്, പെട്ടെന്നുള്ള ബ്രേക്കിംഗ്, റോഡിലെ കുഴികള്‍ എന്നിവ കഴുത്തിനും താഴ്ഭാഗത്തെ നട്ടെല്ലിനും വലിയ ആയാസമുണ്ടാക്കുന്നു.
ബസുകളുടെ പിൻസീറ്റിലെ യാത്ര
ബസിന്റെ പുറകുവശത്തെ സീറ്റുകളില്‍ റോഡിലെ കുലുക്കവും ആഘാതവും കൂടുതലായി അനുഭവപ്പെടും. ഇത് നട്ടെല്ലിന്റെ താഴ്ഭാഗത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നു.
കാറിലെ തെറ്റായ ഇരിപ്പുരീതി
ദീർഘദൂര കാർ യാത്രകളില്‍ നട്ടെല്ലിന് പിന്തുണ നല്‍കാതെ തെറ്റായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് കഴുത്തിലെയും നട്ടെല്ലിലെയും പേശികള്‍ക്ക് ക്ഷതമുണ്ടാക്കും.
തുടർച്ചയായി ഫോണിലേക്ക് നോക്കുന്നത്.ബസുകളുടെ പിൻസീറ്റിലെ യാത്ര