തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും ഇന്ത്യൻ റെയിൽവേ.
ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്നതിനാലാണ് ഈ മാറ്റം. ഭാഗികമായും പൂർണമായും റദ്ദാക്കിയ ട്രെയിനുകളും വൈകിയോടുന്ന ട്രെയിനുകളും ഏതൊക്കെയെന്ന് അറിയാം.
പൂർണമായും റദ്ദാക്കിയവ (ജനുവരി ഏഴ്)
എറണാകുളം ജംഗ്ഷൻ - ഗുരുവായൂർ പാസഞ്ചർ (56314) ഗുരുവായൂർ - തൃശൂർ പാസഞ്ചർ (56315)
തൃശൂർ - ഗുരുവായൂർ പാസഞ്ചർ (56316)
ഗുരുവായൂർ - എറണാകുളം ജംഗ്ഷൻ പാസഞ്ചർ (56317)
എറണാകുളം ജംഗ്ഷൻ - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
ഭാഗികമായി റദ്ദാക്കിയവ (ജനുവരി ആറ്)
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് (16127) ജനുവരി ആറിന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. അന്നേദിവസം ട്രെയിൻ എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ (ജനുവരി 7)
കോട്ടയം - നിലമ്പൂർ റോഡ് എക്സ്പ്രസ് (16326) 70 മിനിറ്റ് വൈകും
എറണാകുളം ജംഗ്ഷൻ - ടാറ്റാനഗർ എക്സ്പ്രസ് (18190) 60 മിനിറ്റ് വൈകും
ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്(13352) 60 മിനിറ്റ് വൈകും
തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16238) 60 മിനിട്ട് വൈകും
തിരുവനന്തപുരം നോർത്ത് - ലോകമാന്യതിലക് എക്സ്പ്രസ്(11074) രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും






