കോട്ടയം: തടി കൂടിയാൽ ഉടനെ പട്ടിണി കിടക്കുക, ഇഷ്ടമുള്ള ഭക്ഷണം മുഴുവനായും ഒഴിവാക്കുക തുടങ്ങിയ കഠിനമേറിയ ഡയറ്റ് പ്ലാനുകളുടെ പിറകെ പോകുന്നവരാണോ നിങ്ങൾ?
ഇഷ്ടമുള്ള ഭക്ഷണമെല്ലാം പൂർണമായും ഒഴിവാക്കി രുചിയൊന്നുമില്ലാത്ത ഭക്ഷണം മാത്രം കഴിച്ച് തള്ളിനീക്കുന്ന ഡയറ്റ് എന്തൊക്കെ പറഞ്ഞാലും ഒരു ശിക്ഷ പോലെ തന്നെയാണ് അല്ലേ. എന്നാൽ, ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെ ഭാരം കുറയ്ക്കാനുള്ള ഒരു ഡയറ്റ് പ്ലാൻ ആയാലോ...
എന്താണ് 80/20 നിയമം?
തടി കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും പറ്റിയ രീതിയാണ് 80/20 നിയമം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം 80 ശതമാനവും നല്ല പോഷകങ്ങളുള്ള, വിശപ്പ് മാറ്റുന്ന, ഊർജ്ജം തരുന്ന മുഴുവൻ ഭക്ഷണങ്ങളായിരിക്കണം. എന്നാൽ, ബാക്കിയുള്ള 20 ശതമാനത്തിൽ നമുക്ക് ശരിക്കും ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. ഇങ്ങനെ കഴിക്കുന്നതാണ് 80/20 നിയമം. ഈ നിയമം ഫോളോ ചെയ്തതോടെ അദ്ദേഹത്തിന്റെ ക്ലയന്റായ ഡെക്ലൻ എന്ന യുവാവിന് 50 കിലോയിലധികം ഭാരം കുറയ്ക്കാൻ കഴിഞ്ഞെന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.
ഫാറ്റ് ലോസിനുള്ള 80/20 മീൽ പ്ലാൻ
ബ്രേക്ക്ഫാസ്റ്റ്: ഹൈ-പ്രോട്ടീൻ യോഗർട്ട് ബൗൾ
250 ഗ്രാം വാനില ഹൈ-പ്രോട്ടീൻ യോഗർട്ട്
100 ഗ്രാം റാസ്ബെറി
100 ഗ്രാം ബ്ലൂബെറി
12 ഗ്രാം ഗ്രാനോള
10 ഗ്രാം തേൻ
ലഞ്ച്: ബീഫ് സ്റ്റിർ ഫ്രൈ ബൗൾ
150 ഗ്രാം ലീൻ ബീഫ് മിൻസ്
120 ഗ്രാം വേവിച്ച ജാസ്മിൻ റൈസ്
250 ഗ്രാം കാരറ്റ്, ബ്രൊക്കോളി, കോൺ മിക്സ്
2 അല്ലി വെളുത്തുള്ളി
1 ടീസ്പൂൺ ഫ്രഷ് ഇഞ്ചി
15 മില്ലി സോയ സോസ്
5 മില്ലി തേൻ
ഡിന്നർ: ഗ്രിൽഡ് ചിക്കൻ ബുറിറ്റോ ബൗൾ
ഗ്രിൽഡ് ചിക്കൻ ബുറിറ്റോ ബൗൾ
കോക്ക് സീറോ
പോപ്സിക്കിൾ
ഈ പ്ലാൻ ജീവിതചര്യയുടെ ഭാഗമാക്കിയ തന്റെ ക്ലൈന്റുകൾക്ക് 50 കിലോയിലധികം ഭാരം കുറയ്ക്കാനും അങ്ങനെ തന്നെ റിസൾട്ട് നിലനിർത്താനും കഴിഞ്ഞതിന്റെ കാരണം, പെർഫെക്ട് ആകാൻ ശ്രമിച്ചില്ല എന്നതാണെന്നും അദ്ദേഹം പറയുന്നു. അതായത്, പട്ടിണി കിടന്ന് ഡയറ്റ് എടുക്കുന്നതിലല്ല കാര്യം പകരം, ഇഷ്ടമുള്ള ഭക്ഷണങ്ങൾക്കും കൂടി ഇടം നൽകിക്കൊണ്ട്, പോഷകങ്ങളുള്ള ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുന്നതിലാണ് കാര്യം.






