ഡല്‍ഹി: ജന്തർ മന്തറില്‍ കോക്റോച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലേക്കുള്ള 250-ലധികം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ജന്തർ മന്തറില്‍ പ്രതിഷേധക്കാർ എത്തുന്നത് തടയാനും രാജ്യതലസ്ഥാനത്തെ സുരക്ഷ ഉറപ്പിക്കാനുമുള്ള മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രതിഷേധം.
ഒക്ടോബർ 9-ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന സർവീസുകളും, ഒക്ടോബർ 10-ന് പുലർച്ചെ 4 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയില്‍ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളില്‍ എത്തേണ്ടിയിരുന്ന ട്രെയിനുകളുമാണ് പ്രധാനമായും റദ്ദാക്കിയത്.
ഈ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിനുകളുടെ അടക്കം ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. റെയില്‍വേയുടെ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്ര തിരിക്കാനിരുന്ന ആയിരക്കണക്കിന് യാത്രക്കാരെയടക്കം ഈ നീക്കം ദുരിതത്തിലാക്കി.






