റാന്നി: ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.
പത്തനംതിട്ട റാന്നി വലിയകലുങ്കിൽ പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിൽ വച്ചാണ് സംഭവം.
ആഹാരം കഴിക്കാൻ എത്തിയ അനൂപ്, വിജോയ് എന്നിവരുടെ പരാതിയിൽ ഹോട്ടൽ നടത്തിപ്പുകാരനും ജീവനക്കാർക്കും
എതിരെയും ഹോട്ടലുകാരുടെ മൊഴിയിൽ തിരിച്ചും റാന്നി പൊലീസ് കേസെടുത്തു.
ആഹാര കഴിച്ച ശേഷം ഇവർ ലൈസൻസ് നമ്പർ ചേർത്തുള്ള ബിൽ ചോദിച്ചു.
ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്.
കഴിഞ്ഞ മാസം 27 ന് രാത്രി ആയിരുന്നു സംഭവം.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
പിന്നീട് മർദനമേറ്റ അനൂപ്, വിജോയ് എന്നിവർ ചേർന്ന് റാന്നി പൊലീസിൽ പരാതി നൽകി.
ഇതിനു പിന്നാലെ ഹോട്ടൽ നടത്തിപ്പുകാരും പരാതി നൽകി.
ഇതോടെ ഇരുകൂട്ടർക്കും എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.






