തിരുവനന്തപുരം:ദീപാവലി ആഘോഷത്തിരക്ക് കണക്കിലെടുത്ത് ചെന്നൈ,ബംഗളൂരു
എന്നിവിടങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം നോർത്തിൽ നിന്ന് താംബരത്തേക്ക് 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും.
മടക്കസർവീസ് 11ന് ഉച്ചയ്ക്ക് 2ന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5ന് തിരുവനന്തപുരം നോർത്തിലെത്തും.
ചെന്നൈയിലേക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് 10ന് രാത്രി 7.40നാണ് സർവീസ്.
പിറ്റേന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് എത്തും.
മടക്ക സർവീസ് ചെന്നൈയിൽ നിന്ന് 11ന് വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിലെത്തും.
തിരുവനന്തപുരം നോർത്തിൽ നിന്നുള്ള ബംഗളൂരു സ്പെഷ്യൽ 7ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെടും.
പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.
ബെംഗളൂരുവിൽ നിന്നുള്ള സർവീസ് 6ന് വൈകിട്ട് 4.40നാണ്. തിരുവനന്തപുരം നോർത്തിൽ പിറ്റേന്ന് രാവിലെ 10.30ന് എത്തും.






