കോട്ടയം: താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ച് നാളെ (24.10.2026) ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോട്ടയം ടൗണില്‍
ഏര്‍പ്പെടുത്തേണ്ട ഗതാഗത ക്രമീകരണങ്ങള്‍
1. കോട്ടയത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജംക്ഷനില്‍നിന്നും ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
2. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൌണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംക്ഷന് വഴി പോകേണ്ടതാണ്.
3. കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കല്‍, പതിനാറിച്ചിറ, സിമന്റ് കവല വഴി പോകേണ്ടതാണ്.
4. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയിൽനിന്നും തിരിഞ്ഞ് പതിനാറില്‍ച്ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ പാലം വഴി പോകേണ്ടതാണ്.
5. കുമ്മനം, കല്ലുമട ഭാഗത്തുനിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.






