കോട്ടയം: വോട്ടർ പട്ടിക ക്രമക്കേട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ മൂലം ഇന്ത്യ ലോക രാജ്യങ്ങളുടെ മുമ്പിൽ അപമാനിക്കപ്പെട്ടു.
സംസ്ഥാന സർക്കാർ വിവിധങ്ങളായ വിഷയങ്ങളിൽ ജനങ്ങളെ വഞ്ചിക്കുകയാണ് 60 വയസ് വരെയുള്ള വനിതകളുടെ പെൻഷൻ, വെള്ളപ്പൊക്ക ധനസഹായം ലഭ്യമാക്കാത്തത്.
ആവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയാത്തത് തുടങ്ങി നിരവധിയായ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ സമരപരിപാടികൾ കേരളാ കോൺഗ്രസ് (എം ) നാട്ടകം മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
പാർട്ടി മെമ്പർഷിപ്പ് വിതരണം കേരളാ കോൺഗ്രസ് (എം ) ഉന്നതാധികാര സമതി അംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു.
നാട്ടകം മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം ജോസ് പള്ളിക്കുന്നേൽ,പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ,കെ എസ് സി എം ജില്ലാ പ്രസിഡന്റ് ജോതോമസ്,മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ പള്ളികുന്നേൽ,
മുനിസിപ്പൽ കൗൺസിലർ റീന ജെയിംസ്,അനൂപ് മണിമലപ്പാറ, ബെന്നി കരിയിൽ,ബിജു വട്ടച്ചിറ തോപ്പിൽ, സിക്കുമറിയപള്ളി,ദേവജിത് ശ്രീകുമാരൻ നായർ,കെ കെ തോമസ് എന്നിവർ പ്രസംഗിച്ചു.






