ഏറ്റുമാനൂർ: കാരിത്താസ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനുമായി ഏറ്റുമാനൂർ മുനിസിപ്പൽ
ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
നിയന്ത്രണങ്ങൾ
എംസി റോഡിൽനിന്ന് കാരിത്താസ് ജംഗ്ഷൻ വഴി പഴയ എംസി റോഡിലൂടെ കാരിത്താസ് ആശുപത്രിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
കാരിത്താസ് ജംഗ്ഷൻ ഭാഗത്തും പഴയ എംസി റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
എംസി റോഡിലൂടെ കാരിത്താസ് ജംഗ്ഷൻ വഴി ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ
മാതാ ആശുപത്രിക്കു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്.
കോട്ടയം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ തെള്ളകം ചൈതന്യ പാസ്റ്ററൽ
സെന്ററിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കാരിത്താസ് ആശുപത്രി ഭാഗത്തുനിന്ന് കാരിത്താസ് ജംഗ് ഷനിലേക്കുള്ള റോഡിലേക്ക് പ്രവേശനമില്ല.
എംസി റോഡിൽനിന്ന് കാരിത്താസ് ആശുപത്രി ഭാഗത്തേക്കും മറ്റ് പ്രദേശങ്ങളിലേക്കും പോകുന്നതിനും വിവിധ ഭാഗങ്ങളിൽനിന്ന്
എംസി റോഡിൽ പ്രവേശിക്കുന്നതിനും വാഹനയാത്രക്കാർക്ക് താഴെപ്പറയുന്ന ബദൽ റോഡുകൾ ഉപയോഗിക്കാവുന്നതാണ്.
(പഴയ എംസി റോഡ്, പാറോലിക്കൽ ജംഗ്ഷൻ, തെള്ളകം സ്കൂൾ ജംഗ്ഷൻ, തെള്ളകം എസ്ബിഐ ജംഗ്ഷൻ, പരിത്രാണ ജംഗ്ഷൻ).






