മുംബൈ: മുംബൈയില്‍ ഇന്നലെ രാത്രി ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതികള്‍ പിടിയില്‍.
വെടിവെയ്പിനു ശേഷം പൂനെ - ജയ്പൂർ എക്സപ്രസ് ട്രെയിനില്‍ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് പിടികൂടിയത്. ഇവർ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുളളവരെന്നാണ് സൂചന.
ഇന്നലെ നടന്ന ആക്രമണത്തില്‍ ടൈഗർ ഷ്റോഫിനും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിരുന്നു. പ്രതികള്‍ പിടിയിലായതിന് പിന്നാലെ മാഫിയകളുടെ അക്രമത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി.
പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനിടെ മഹാരാഷ്ട്ര സർക്കാർ ബോളിവുഡ് താരങ്ങളുടെ സുരക്ഷ കൂട്ടി.






