Lകോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സമുദായ സംഘടനകളുടെ യോഗം കോഴിക്കോട്ട് തുടങ്ങും.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം
എപി വിഭാഗം സുന്നികളുടെ എതിർപ്പ് രൂക്ഷമായിരിക്കെയാണ് കോഴിക്കോട്ട് യോഗം നടക്കുന്നത്.
വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധിച്ച് കാന്തപുരം വിഭാഗം യോഗത്തിൽ പങ്കെടുക്കില്ല.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ബില്ല്,എസ്.ഐ.ആര് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ വഖഫ് ബോര്‍ഡ് പുനഃസംഘടനയും ചര്‍ച്ചയാവും.
പുനഃസംഘടനയില്‍ പലര്‍ക്കും അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ ഈ വിഷയവും ഉയര്‍ന്നു വരും.






