മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകള്‍ പുറത്ത്.
ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികള്‍ മുംബൈയില്‍ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നടന് നേരേ വെടിയുതിർത്തവരെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവില്‍ ഫുട്ബോള്‍ കളിച്ച് കാറില്‍ മടങ്ങുന്നതിനിടെ അക്രമികള്‍ നടന് നേരേ വെടിയുതിർക്കുകയായിരുന്നു.
ഹരിയാണ സ്വദേശികളായ ഫൂല് സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനില്‍വെച്ച് പൊലീസ് പിടികൂടിയിരുന്നു.






