തിരുവനന്തപുരം :കോളേജ് വിദ്യാർത്ഥികള്‍ക്കായി കുറഞ്ഞ ചെലവില്‍ വിജ്ഞാനവും വിനോദവും പകരുന്ന 'വിജ്ഞാന ദർശിനി' പദ്ധതിയുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ എത്തിയിരിക്കുന്നു.പാഠപുസ്തക പഠനത്തിനൊപ്പം പ്രായോഗിക അറിവ് നല്കാന് ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ സാംസ്കാരിക സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാം.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് തുടക്കമെങ്കിലും, വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും പാക്കേജ് വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ഇൻഡസ്ട്രിയല്‍ വിസിറ്റുകളും ലഭ്യമാണ്. 36 പേർക്ക് യാത്ര ചെയ്യാവുന്ന പ്രത്യേക ബസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടുക.






