തിരുവനന്തപുരം. കോവളം സ്പാ കേസില്‍ അറസ്റ്റിലായ കോർപ്പറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
അനുരൂപിന് പല സ്പാകളുടെയും നടത്തിപ്പില്‍ പങ്കാളിത്തമെന്നാണ് പോലീസ് നിഗമനം. ഹെല്‍ത്ത് ഇൻസ്പെക്ടർ എന്ന ജോലി വഴി ലഭിച്ച ബന്ധങ്ങള്‍ വഴിയാണ് സ്പാ ബിസിനസ്സില്‍ ഇറങ്ങുന്നത്.
ഡ്രീം സ്പാ എന്ന കോവളത്തെ സ്ഥാപനം തുടങ്ങാൻ നിഷാന്തിനെ പ്രേരിപ്പിച്ചതും അനുരൂപാണ്. പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതിലും സുപ്രധാന റോള്‍ ഇയാള്‍ക്കാണ്.
അനുരൂപിന്റെ നാല് ബാങ്ക് അകൗണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി വലിയ തോതില്‍ പണം എത്തിയിട്ടുണ്ട്.
സ്പായില്‍ എത്തി യുവതികളെ പീഡിപ്പിച്ചവരിലേക്കും അന്വേഷണ സംഘം നീളുകയാണ്. ഇടപാടുകാരുടെ വിവരങ്ങള്‍ സൈബർ സംഘത്തിനു കൈമാറിയിട്ടുണ്ട്.
ജി പേ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കൈമാറി. രണ്ട് ആഴ്ചയിലെ സി സി ടി വി ദൃശ്യങ്ങളാണ് ഉള്ളത്. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും.
പെണ്‍കുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ അടക്കം വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസ് എടുക്കും.






