എറണാകുളം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന 16.895 കിലോ കഞ്ചാവ് പിടികൂടി.
മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോണേക്കര പറമ്പാത്ത് പറമ്പില്‍ ഷഹീർ പി വൈ (23), പശ്ചിമ ബംഗാള്‍ സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് അറസ്റ്റിലായത്.
ഹില്‍പാലസ് എസ്എച്ച്ഒ വിആർ രേഷ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
പിടിയിലായവർക്കെതിരെ തുടർ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






