കൊല്ലം: മൈ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ.
എഡിജിപി പി വിജയന്റെ സ്റ്റേഷൻ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. അഡീഷണല്‍ എസ്പിയാണ് പൊലീസുകാർക്ക് മെമ്മോ നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി വിജയൻ കൊല്ലത്തെത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു.
അതുപോലെ തന്നെ എഡിജിപി വരുന്ന സമയത്ത് സ്റ്റേഷൻ പരിസരം ശുചിയായിരുന്നില്ല.






