തൊട്ടില്‍പ്പാലം: യാത്രാപ്രേമികള്‍ക്കായി നവംബർ മാസത്തിലെ ബജറ്റ് ടൂറിസം ഉല്ലാസയാത്രകളുടെ കലണ്ടർ പ്രഖ്യാപിച്ച് കെ.എസ്.ആര്.ടി.സി. തൊട്ടില്‍പ്പാലം ഡിപ്പോ.
മലക്കപ്പാറ, ഇലവീഴാപ്പൂഞ്ചിറ, മൂന്നാർ, വയനാട്, മട്ടാഞ്ചേരി വൈബ് തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളിലേക്കാണ് കുറഞ്ഞ നിരക്കില്‍ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.നവംബർ മാസത്തിലെ പ്രധാന യാത്രകളും തീയതികളും:ഇലവീഴാപ്പൂഞ്ചിറ - വാഗമണ്‍: നവംബർ 6 (രാത്രി 8:00 PM), നവംബർ 27 (രാത്രി 8:00 PM) - നിരക്ക്: ₹1,440 (1.5 ദിവസം). നിലമ്പൂർ: നവംബർ 8 (രാവിലെ 6:00 AM), നവംബർ 22 (രാവിലെ 6:00 AM) - നിരക്ക്: ₹610 (1 ദിവസം). മലക്കപ്പാറ - മൂന്നാർ - വട്ടവട: നവംബർ 11 (പുലർച്ചെ 4:00 AM), നവംബർ 26 (പുലർച്ചെ 4:00 AM) - നിരക്ക്: ₹2,210 (2 ദിവസം - താമസവും ഉച്ചഭക്ഷണവും ഉള്‍പ്പെടെ).നെല്ലിയാമ്പതി: നവംബർ 12 (പുലർച്ചെ 3:30 AM), നവംബർ 26 (പുലർച്ചെ 3:30 AM) - നിരക്ക്: ₹1,260 (1 ദിവസം). മട്ടാഞ്ചേരി വൈബ് (Mattancherry Vibe): നവംബർ 15 (പുലർച്ചെ 4:00 AM) - നിരക്ക്: ₹1,080 (1 ദിവസം).
വയനാട്: നവംബർ 21 (രാവിലെ 6:00 AM) - നിരക്ക്: ₹690 (1 ദിവസം).ചെറുപ്പുഴ: നവംബർ 22 (രാവിലെ 5:30 AM) - നിരക്ക്: ₹560 (1 ദിവസം). വിനോദസഞ്ചാര യാത്രകള്‍ക്കായി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8289855827, 9188933813 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്






