കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തതിന് പിന്നാലെ നിർണായക നീക്കവുമായി പോലീസ്.
കേസില്‍ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
എറണാകുളത്തുണ്ടായിരുന്ന തൊപ്പി കേസിന് പിന്നാലെ ജില്ല വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സുഹൃത്തുക്കളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനല്‍ പോലീസ് ഇടപെട്ട് പൂട്ടിച്ചത്.
പോലീസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. മുഹമ്മദ് നിഹാദിന്റെ മുന്കൂര്ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടില്‍ എതിർത്തിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നല്കിയ പരാതിയില്‍ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.
എറണാകുളം റൂറല്‍ സൈബർ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറില്‍ പറയുന്നു.






