തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. നാളെ കേസ് പരിഗണിക്കുമ്പോള്‍ അഡ്വക്കേറ്റ് സന്തോഷ് കുമാർ ഹാജരാകും.
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിലും സന്തോഷാണ് പബ്ലിക് പ്രോസിക്യൂട്ടർ.
കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയില്‍ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെയുള്ളവർ പ്രതികളാണ്.
ഈ കേസില്‍ സാക്ഷിവിസ്താരം നാളെ തിരുവനന്തപുരം സി ജെ എം കോടതിയില്‍ നടക്കാനിരിക്കെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായത്. എല്ലാ പ്രതികളും നാളെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.






