ThirdEye News
arrow_backതിരികെMain

ഒരു തത്തമ്മയും വീട്ടുകാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ചകൾ കൗതുകമുണർത്തുന്നു.

schedule2026 സെപ്റ്റംബർ 19personസ്റ്റാഫ് റിപ്പോർട്ടർ
ഒരു തത്തമ്മയും വീട്ടുകാരും  തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ചകൾ കൗതുകമുണർത്തുന്നു.

അരൂർ പഞ്ചായത്ത് 23-ാം വാർഡിലെ കെ.കെ അജയഘോഷിന്റെ വീട്ടിലാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അപൂർവ ബന്ധം വിരിഞ്ഞത്.

രാവിലെ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് മരക്കൊമ്പില്‍ അനങ്ങാതെ ഇരിക്കുന്ന പച്ചത്തത്ത അജയഘോഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ നേരം കഴിഞ്ഞിട്ടും തത്ത അവിടെത്തന്നെ ഇരിക്കുന്നത് കണ്ടപ്പോള്‍ കൗതുകം തോന്നി. ഒരു തക്കാളിയെടുത്ത് തത്തയ്ക്ക് നേരെ നീട്ടിയെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് തത്തയ്ക്ക് കാണാൻ പാകത്തിന് ടെറസില്‍ തക്കാളി വച്ചശേഷം അദ്ദേഹം മടങ്ങി. അല്‍പസമയം കഴിഞ്ഞ് ചെന്നുനോക്കിയ അജയഘോഷ് കണ്ടത് തക്കാളി കൊത്തിത്തിന്നുന്ന തത്തയെയാണ്.

അദ്ദേഹത്തെ കണ്ടതോടെ തത്ത പറന്നുപോയെങ്കിലും ഒരു കൂടിക്കാഴ്ചയുടെ തുടക്കമായിരുന്നു അത്.

വൈകുന്നേരമായപ്പോള്‍ തത്തമ്മ വീണ്ടും മരക്കൊമ്പിലെത്തി. ശ്രദ്ധ ക്ഷണിക്കുന്നതുപോലെ ചിലച്ച തത്തയ്ക്ക് അജയഘോഷ് കുറച്ച്‌ ചോറ് കൊടുത്തു. ആദ്യം അകലം പാലിച്ചിരുന്ന തത്തമ്മ പിന്നീട് പതുക്കെ താഴെയിറങ്ങി അത് കഴിച്ചു. അടുത്ത ദിവസങ്ങളിലും തത്തമ്മയുടെ വരവ് മുടങ്ങിയില്ല. അജയഘോഷ് വീട്ടിലില്ലാത്ത സമയങ്ങളില്‍ ഭാര്യ നിത, മകള്‍ സന, അമ്മ എന്നിവർ ചേർന്ന് തത്തയ്ക്ക് ഭക്ഷണം നല്‍കാൻ തുടങ്ങി. ആദ്യം അകലെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെങ്കില്‍ പിന്നീട് അകലം കുറഞ്ഞു.

ദിവസവുമെത്തും 3നേരം കഴിക്കും!

വാട്ടർ ടാങ്കിന് മുകളില്‍ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന തത്തമ്മ പിന്നീട് ഉമ്മറത്തേക്കും വീട്ടുകാരുടെ തൊട്ടരികിലേക്കും എത്തിത്തുടങ്ങി. ഒരുദിവസം പോലും മുടങ്ങാതെ എത്തി മൂന്ന് നേരവും ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതാണ് ഇപ്പോഴത്തെ പതിവ്. ഓരോ ദിവസവും ഭയം കുറഞ്ഞുവന്നതോടെ, തത്തമ്മ ഇന്ന് വീട്ടുകാരുടെ അടുത്തെത്തി യാതൊരു മടിയുമില്ലാതെ ഭക്ഷണം കഴിക്കുന്നതായി അജയഘോഷ് പറയുന്നു. വീട്ടുകാർ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാല്‍ ജനലരികിലെത്തി ശബ്ദമുണ്ടാക്കും. അതിനും പ്രതികരണമില്ലെങ്കില്‍ ജനലിലൂടെയോ, വാതിലിലൂടെയോ വീടിനുള്ളിലെത്തി പാറിക്കളിക്കും. ഒരു തക്കാളിയില്‍ തുടങ്ങിയ പരിചയം ഇന്ന് വീട്ടുമുറ്റത്തെ സ്ഥിരം സന്ദർശനമായി മാറിയിരിക്കുകയാണ് ഈ തത്തമ്മ.

Continue Reading

മദ്യക്കേസില്‍ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്; വാഴവറ്റയിലെ വീട്ടിലെത്തിച്ച്‌ എക്സൈസ്
അടുത്ത വാർത്തarrow_forward

മദ്യക്കേസില്‍ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്; വാഴവറ്റയിലെ വീട്ടിലെത്തിച്ച്‌ എക്സൈസ്

arrow_backമുൻപത്തെ വാർത്ത

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി ആൻ്റോ അഗസ്റ്റിൻ, ഹർജി സെപ്റ്റംബർ 23 ന് പരിഗണിക്കും

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി ആൻ്റോ അഗസ്റ്റിൻ, ഹർജി സെപ്റ്റംബർ 23 ന് പരിഗണിക്കും

ബന്ധപ്പെട്ട വാർത്തകൾ

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

'വിചിത്രമായ സാമ്പത്തിക തട്ടിപ്പ്', ഷോറൂമില്‍ നിന്ന് മുഴുവൻ തുകയും നല്‍കി വാഹനം വാങ്ങിയ ആളുടെ പേരില്‍ വ്യാജമായി വായ്പയെടുത്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍

'വിചിത്രമായ സാമ്പത്തിക തട്ടിപ്പ്', ഷോറൂമില്‍ നിന്ന് മുഴുവൻ തുകയും നല്‍കി വാഹനം വാങ്ങിയ ആളുടെ പേരില്‍ വ്യാജമായി വായ്പയെടുത്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com