തിരുവനന്തപുരം: ദില്ലി ജന്തർമന്തറില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നില്‍ ഹാജരാകും.
ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുടച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. 10 മണിക്ക് അനഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണം. ഇതുകൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകേണ്ടതുണ്ട്.
ഉപാധികളോടെയാണ് ടി ജി മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നല്‍കിയത്. മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യല്‍ (BNS 192), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കല്‍ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കല്‍ (BNS 79), സമൂഹത്തില്‍ ക്രമസമാധാനം തകർക്കുന്ന രീതിയില്‍ പെരുമാറല്‍ (KP Act 120(o)) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതില്‍ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാലാണ് കോടതിയുടെ തീരുമാനം നിര്‍ണായകമായത്.






