ലക്നൗ : ഉത്തർപ്രദേശിൽ ക്ലാസിലിരുന്ന് മദ്യപിച്ച സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ. മഹോബ ജില്ലയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. മദ്യപാനത്തിനൊപ്പം ക്ലാസ്സ് റൂമിൽ പാട്ട് വെച്ച് കിടക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയി.
ഇയാൾക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാനാധ്യാപകനായ ഇയാള് മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് നാട്ടുകാർ നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും മാത്രം ധരിച്ച് സ്കൂൾ ക്യാമ്പസിലൂടെ നടക്കാറുണ്ടെന്നും പരാതിയുണ്ട്.
ആളൊഴിഞ്ഞ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ബെഞ്ചിൽ കിടക്കുന്ന പ്രധാനാധ്യാപകൻ്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് മോശം പെരുമാറ്റത്തിൻ്റെ രീതി വെളിപ്പെട്ടത്.അധ്യാപകൻ കുട്ടികൾക്ക് മുന്നിൽ അസഭ്യം പറയുക പതിവാണെന്നും പ്രദേശവാസി പറഞ്ഞു.






