തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ തിരിച്ചറിയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ നടപടി.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രി കെ. മുരളീധരൻ ക്യാഷ്വാലിറ്റി
പിആർഒയെ അന്വേഷണവിധേയമായി ജോലിയിൽനിന്ന് മാറ്റിനിർത്താൻ നിർദേശം നൽകി.
ക്യാഷ്വാലിറ്റിയുടെ ചുമതലയിലുണ്ടായിരുന്ന രണ്ട് സീനിയർ നഴ്സിംഗ് ഓഫീസർമാരെയും ചുമതലയിൽനിന്ന് മാറ്റി.
സംഭവത്തിൽ ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും നിർദേശം നൽകി.
അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവാദികൾക്ക് വീഴ്ച സംഭവിച്ചതായി
കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 17ന് പുലർച്ചെ അഞ്ചിന് ബന്ധുവീട്ടിലേക്ക് പോകാനിറങ്ങിയ ജോൺസൺ ഗ്രീൻഫീൽഡിൽവച്ചാണ് വാഹനാപകടത്തിൽപ്പെട്ടത്.
തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.






