മലയാളികളുടെ പ്രിയ താരമായിരുന്ന കലാഭവന്‍ മണി അഭിനയിച്ച ചിത്രം 'ഇരുവഴി തിരിയുന്നിടം' ഒടിടിയിലെത്തി.
ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
ചിത്രത്തില്‍ വേലു എന്ന കഥാപാത്രമായാണ് കലാഭവന്‍ മണി എത്തുന്നത്.
ബിജു സി. കണ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഇരുവഴി തിരിയുന്നിടം' 2015 ഫെബ്രുവരി 27നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
11 വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
എസ്.പി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി, വീണ നായര്‍, അനൂപ് ചന്ദ്രന്, സീമ ജി. നായര്‍, ശാന്തകുമാരി, ജയശ്രീ ശിവദാസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്
പുതുമുഖം അലെഗയാണ് ചിത്രത്തിലെ നായിക. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് തേജ് മെര്വിന് സംഗീതം ഒരുക്കിയിരിക്കുന്നു.
സ്കൈബോണ്ട് ഫിലിം ഡിവിഷന്റെ ബാനറില്‍ സി. നാഗേഷ് കുമാര്‍, സുധി കെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2016 മാര്‍ച്ച് ആറിനാണ് 45ാം വയസില്‍ കലാഭവന്‍ മണി അന്തരിച്ചത്.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.






