തൃശൂര്‍: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ശനിയാഴ്ച വൈകിട്ട് 3.50ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഭാര്യ സവിത വസിഷ്ടിനൊപ്പമാണ് ചീഫ് ജസ്റ്റിസ് ദര്‍ശനത്തിനെത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യ സെന്‍, ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്, രജിസ്ട്രാര്‍ ജനറല്‍ ഗോപകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ ജഡ്ജിമാരായ പി.എസ്. ശശികുമാര്‍, ബിന്ദു സുധാകരന്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാല്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ജസ്റ്റിസ് സൂര്യകാന്തിനെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വൈകിട്ടുതന്നെ ഡല്‍ഹിയിലേക്ക് മടങ്ങി.






