തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു.
പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടറായ തിരുപ്പുറം സ്വദേശി അജിത് കുമാറാണ് മരിച്ചത്. രാവിലെ 6.00 ഓടെയാണ് മാർത്താണ്ഡത്ത് വെച്ച് അജിത് കുമാർ ബസിനുള്ളില്‍ കുഴഞ്ഞുവീണത്. തിരുവനന്തപുരം - നാഗർകോവില്‍ സർവീസിനിടയില്‍ യാത്രക്കാർക്ക് ടിക്കറ്റ് നല്‍കുന്നതിനിടെയാണ് അജിത്കുമാർ കുഴഞ്ഞുവീണത്.
തുടർന്ന് യാത്രക്കാരും ഡ്രൈവറും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ചികിത്സയിലിരിക്കെയാണ് അജിത് കുമാർ മരിച്ചത്. ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങളില്ല






