ഡൽഹി : കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാർജുൻ ഖാർ ഖെയുമായി കൂടികാഴ്ച്ച നടത്തി. സംസ്ഥാന വിഷയങ്ങൾ ചർച്ചയായി. വസതിയിൽ എത്തിയാണ് ഖാർഗയെ കണ്ടത്. കേരളത്തിലെ സംഘടന കാര്യങ്ങളും ചർച്ചയായി. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ചയായി. പത്മജയുടെ കോൺഗ്രസ് പ്രവേശനം ഖർഗെയുമായുള്ള യോഗത്തിൽ ചർച്ചയായില്ല.
ഇന്നും നാളെയും ഡൽഹിയിൽ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പോയതെങ്കിലും, സംസ്ഥാന കോൺഗ്രസിൽ സ്ഥിതി വഷളായ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, രണ്ട് ദിവസമായി കേരളത്തിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ ദീപാദാസ് മുൻഷിയും ഡൽഹിയിലേക്ക് മടങ്ങി.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ കെപിസിസി ആസ്ഥാനത്ത് ഇരു നേതാക്കളും രണ്ടു ദിവസമായി വിലയിരുത്തിയിരുന്നു. കൂടിയാലോചനകൾ ഇല്ലാതെ മുഖ്യമന്ത്രി ചില തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ തഴയുന്നെന്നും ചൂണ്ടിക്കാട്ടി എ വിഭാഗം നേതാക്കൾ കോൺഗ്രസ് അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതിന് പിന്നാലെയാണ് കെപിസിസി പ്രസിഡണ്ട് ഡൽഹിയിലെത്തുന്നത്.
വൈദ്യുതി വാങ്ങലിലും പിഎസ്സി നിയമനങ്ങളിലും വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി നീങ്ങിയതിൽ സണ്ണി ജോസഫിനും അതൃപ്തിയുണ്ട്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധനാണ്. എന്നാൽ, ആ പദവിയിൽ തുടരുന്ന കാലത്തോളം തന്നെക്കൂടി വിശ്വാസത്തിലെടുത്ത് വേണം സർക്കാരിന്റെ പ്രധാന തീരുമാനങ്ങളെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.






