പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് വെച്ചൂച്ചിറ സ്വദേശിനി ഫെബ ഷിബു തോമസിന് ( 23) പരുക്കേറ്റു. ഉച്ചയോടെ എരുമേലി കനകപ്പലം ഭാഗത്ത് വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തൊഴിലാളിയായ ഇളംതോട്ടം സ്വദേശി ബിജുമോൻ പിവി( 54)ക്ക് പരുക്കേറ്റു. 1.30യോടെ ഇളംതോട്ടത്തിൽ വച്ചാണ് അപകടം.
ഇന്നലെ രാത്രി 8 മണിയോടെ പാലായിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശിനി ലിജോ ടോണിക്ക് (27) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പൈകയിൽ വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ചു പൈക സ്വദേശി ഭാസ്കരൻനായർക്ക്( 78) പരുക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.






