കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. തേവര സേക്രഡ് ഹാർട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാർഥികളാണ് നടുറോഡിൽ ഏറ്റുമുട്ടിയത്.
സംഭവത്തിൽ 20ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. സേക്രഡ് ഹാർട്ട് കോളജിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് രാത്രിയിലെ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥികൾ തമ്മിൽ കൂട്ടയടി നടന്നത്.
പാലാരിവട്ടം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.






